ചൈനീസ് സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ പുതിയ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ ഉപഭോക്തൃ വിപണിയിലെ (റീട്ടെയിൽ സെയിൽസ്) വളർച്ച 1.3 ശതമാനമായി കൂപ്പുകുത്തി, ഒക്ടോബറിലെ 2.9 ശതമാനത്തിൽ നിന്നുള്ള വലിയ ഇടിവാണിത്. ......
സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ അപൂർവ അതിഥിയായ 3ഐ/അറ്റ്ലസ് എന്ന ഇന്റർസ്റ്റെല്ലാർ കോമറ്റ് ആണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഭൂമിയോട് അടുക്കുന്തോറും പച്ചനിറത്തിൽ തിളങ്ങുന്ന ഈ വാൽനക്ഷത്രത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ......
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ടക്കൊലയുടെ നടുക്കത്തിലാണ് ലോകം. ജൂതരുടെ ഹനൂക്ക ആഘോഷങ്ങൾ നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ......
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾ പുരോഗമിക്കവേ നടന്ന വെടിവയ്പ്പിൽ മരണസംഖ്യ പന്ത്രണ്ടായി. വൈകുന്നേരം ആറുമണിയോടെയാണ് ഒരു വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികൾ ജനക്കൂട്ടത്തെ ലക്ഷ്യമിട്ട് നിരന്തരമായി വെടിയുതിർക്കാൻ തുടങ്ങിയത്. ......
വാഷിങ്ടൺ: അമേരിക്കയിലെ റോഡ് ഐലൻഡ് സംസ്ഥാനത്തെ ബ്രൗൺ സർവകലാശാല കാമ്പസിൽ ശനിയാഴ്ച വൈകിട്ട് നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അക്രമി സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു എന്നാണ് വിവരം. ......
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ......
ബെയ്ജിങ്: ചൈനയിൽ ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർധിതനികുതി (വാറ്റ്) നടപ്പാക്കാനുള്ള നീക്കം തുടങ്ങി. പുതിയ നികുതി ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. ......
ടെഹ്റാൻ: 2023ലെ സമാധാന നൊബേൽ പുരസ്കാര ജേതാവായ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദി വീണ്ടും അറസ്റ്റിലായി.അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് നർഗീസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യാനുണ്ടായ കാരണങ്ങളെ കുറിച്ച് ഇറാനിയൻ അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
പത്രപ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദി ഡിഫെൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റാണ്. ......
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ അക്കാദമിക് രംഗത്ത് ചരിത്രപരമായ തീരുമാനമെടുത്ത് ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. ഈ സെമസ്റ്ററിൽ സംസ്കൃതം ഔദ്യോഗിക കോഴ്സായി പഠിപ്പിക്കാനാണ് സർവകലാശാലയുടെ തീരുമാനം. ......
വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പ്രമുഖരുടെ 17 ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......